ജനീവ: ലോകാരോഗ്യ സംഘടനയുടെ 73-ാമത് വാർഷിക കൂടിക്കാഴ്ച വിർച്വൽ മീറ്റിംഗിലൂടെ 18, 19 തീയതികളിലും, സംഘടനയിലെ 35 എക്‌സിക്യൂട്ടീവ് ബോർഡ് അംഗ മീറ്റിംഗ് 22 നും നടക്കും. ഈ കൂടിക്കാഴ്ചയിൽ മൂന്ന് വർഷത്തേക്ക് എക്‌സിക്യൂട്ടീവ് അംഗത്വവും ഒരു വർഷത്തേക്ക് ചെയർപേഴ്സൺ സ്ഥാനവും ഇന്ത്യയ്ക്ക് ലഭിക്കും.
ലോകാരോഗ്യ സംഘടന ചൈനയോട് താത്പര്യം കാണിക്കുന്നുവെന്നും കൊവിഡ് മുന്നറിയിപ്പ് നൽകുന്നതിൽ സംഘടന പരാജയപ്പെട്ടെന്നുമുള്ള അമേരിക്കയുടെ ആരോപണങ്ങൾ യോഗത്തിൽ ചർച്ചയാവും. ഈ വിഷയത്തിൽ ഇതുവരെ യാതൊന്നും മിണ്ടാത്ത ഇന്ത്യ, ഇനി എടുക്കുന്ന നയം പ്രാധാന്യമർഹിക്കുന്നുണ്ട്.
കൂടിക്കാഴ്ചയുടെ മുന്നോടിയായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യ, ഇസ്രയേൽ, ജപ്പാൻ, ആസ്‌ട്രേലിയ, ബ്രസീൽ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയവുമായി തിങ്കളാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ച നടത്തിയിരുന്നു.