ഫ്ളോറിഡ: കൊവിഡ് രോഗഭീതിയകന്ന അമേരിക്കയിലെ ഫ്ളോറിഡയിൽ ഒരു മാസം മുൻപ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. ഈ ഒരു മാസത്തിനിടെ കൊക്കോവ ബിച്ചിൽ അടിഞ്ഞ മാലിന്യത്തിന്റെ അളവ് ഞെട്ടിക്കുന്നതാണ് 6000 കിലോ. സ്ഥിതിഗതികൾ പഴയതുപോലെ ആയതോടെ ഇവിടെ ജനങ്ങൾ പ്രകൃതിയെ മാനിക്കാതെയായെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ കൊക്കോവ ബീച്ച് പൊലീസ് ആരെങ്കിലും മാലിന്യം വലിച്ചെറിഞ്ഞാൽ 250 ഡോളർ( ഉദ്ദേശം 18850 രൂപ) പിഴയീടാക്കുമെന്ന് അറിയിച്ചു. സ്ഥലവാസികൾളോട് അത്തരക്കാരെ കണ്ടെത്തി തരാനും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബീച്ച് മാലിന്യങ്ങൾ അകറ്റി സൗന്ദര്യ വൽക്കരണത്തിൽ ശ്രദ്ധിക്കുന്ന 'കീപ്പ് ബ്രേവാർഡ് ബ്യൂട്ടിഫുൾ' സംഘടന ഫ്ളോറിഡ ബീച്ചിൽ അളവിലേറെ മാലിന്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന പക്ഷികൾ, ചെറുമൃഗങ്ങൾ,മത്സ്യങ്ങൾ എന്നിവക്ക് വരെ ഇതുകൊണ്ട് അപകടമാണ്.