cm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് രോഗം. രണ്ട് പേര്‍ക്ക് രോഗമുക്തി. സംസ്ഥാനത്ത് ഇത്രയേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം. കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്തു നിന്നു വന്ന 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലം. ഇതുവരെ 738 പേർക്ക് രോഗം. അതിൽ 216 പേർ ചികിത്സയിൽ. 84258 പേർ നിരീക്ഷണത്തിൽ. തൃശൂരില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഇന്ന് വൈറസ് ബാധിതരിൽ ഉണ്ടായ വർധന വളരെയധികം ആശങ്കയുയർത്തുന്നു. ലോക്ക്ഡൗണിൽ ഇളവ് വരുത്തി. ഇത് നൽകുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചത് പല ഭാഗത്തും തിരക്കിന് കാരണമായി. കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്നു. വയോധികർക്കും കുട്ടികൾക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ് റിവേഴ്സ് ക്വാറന്റൈൻ. അവരെ സുരക്ഷിതരായി വീടുകളിൽ ഇരുത്തേണ്ടവർ അത് മറക്കരുത്.

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ മേയ് 26 മുതൽ 30 വരെ. മുന്നൊരുക്കങ്ങൾ സ്വീകരിച്ചു. കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താനുള്ള നിർദ്ദേശങ്ങൾ അദ്ധ്യാപകർക്ക് നൽകി. പരീക്ഷാ കേന്ദ്രം സജ്ജമാക്കൽ, മാനദണ്ഡങ്ങൾ പാലിക്കൽ, പരീക്ഷ കേന്ദ്ര മാറ്റം, ചോദ്യപേപ്പറുകളുടെ സുരക്ഷ എന്നിവയ്ക്കുള്ള നിർദേശം. ഉദ്യോഗസ്ഥർക്കുള്ള നിർദേശങ്ങളും നൽകി. കണ്ടെയ്ൻമെന്റ് സോണിലെ പരീക്ഷകൾ, സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് 14 ദിവസം ക്വാറന്റൈൻ വേണം. അവർക്ക് പരീക്ഷയ്ക്ക് പ്രത്യേകം സൗകര്യം ഒരുക്കും.

തെർമൽ സ്ക്രീനിംഗിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐ.ആർ തെർമോമീറ്ററുകൾ വാങ്ങും. സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാദ്ധ്യാപകർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ആരോഗ്യചിട്ടകൾ അടങ്ങിയ നിർദേശങ്ങളും മാസ്കും കുട്ടികളുടെ വീടുകളിൽ എത്തിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർേദശം നൽകി. ലോക്ക് ഡൗണിന് ശേഷം കോളേജുകൾ തുറക്കാനാവശ്യമായ മാർഗനിർദേശങ്ങൾ തയ്യാറാക്കി. ജൂൺ ഒന്നിന് കോളേജുകൾ തുറക്കാനാണ് നിർദേശം.