നമ്മുടെ സംസ്ഥാനത്ത് മാസ്ക് ധരിക്കണമെന്നത് സർക്കാർ കർശന നിർദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്.ലംഘിക്കുന്നവരിൽ നിന്നും പിഴയീടാക്കാനും പൊലീസിനു നിർദേശം കൊടുത്തു കഴിഞ്ഞു. എന്നാൽ സാധാരണ ജനങ്ങൾക്കിടയിൽ ഇപ്പോഴും മാസ്കിന്റെ പ്രാധാന്യം എത്തിയിട്ടില്ലെന്നാണു പൊതു ഇടങ്ങളിലെ കാഴ്ചകൾ സൂചിപ്പിക്കുന്നത്. പലപ്പോഴും നടപടികളെ ഭയന്നു വസ്ത്രത്തിന്റെ തുമ്പു കൊണ്ടു മുഖം മറയ്ക്കുന്നവരാണു ഏറെയും. നാട്ടിലെ സന്നദ്ധ സംഘടനകൾ സൗജന്യമായി വിതരണം ചെയ്ത മാസ് കുകൾ ധരിച്ചെത്തുന്നവർ ഒഴിച്ചാൽ ഏറെയും പേരിനു മുഖം മറയ്ക്കുന്നവരാണ്.ഇത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഒട്ടും സഹായകമല്ലെന്നതു വസ്തുതയാണ്. എല്ലാവരും കുറേക്കാലത്തേക്കെങ്കിലും നിർബന്ധമായി മാസ്ക് ധരിക്കണമെന്ന പൊതുനയം വിജയം കാണാൻ റേഷൻ കടകളിലൂടെ ആവശ്യമായ മാസ്ക് വിതരണം ചെയ്യുകയെന്നതു മാത്രമാണ് അഭികാമ്യമായിട്ടുള്ളത്.
ശ്രീകുമാർപെരുങ്ങുഴി,
ചിറയിൻകീഴ്