poornima
ഡോ. പൂർണിമ നായർ

പത്തനംതിട്ട : കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി ഡോ. പൂർണിമ നായർ (56) ലണ്ടനിൽ മരിച്ചു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബിഷപ്പ് ഓക്‌ലാൻഡിലെ സ്റ്റേഷൻ ബി മെഡിക്കൽ സെന്ററിലെ ജനറൽ പ്രാക്ടീഷണറായിരുന്നു. സന്ദർലാൻഡ് റോയൽ ഹോസ്‌പിറ്റൽ സീനിയർ സർജൻ ഡോ. ബാലാപുരിയാണ് ഭർത്താവ്. മകൻ : വരുൺ. പത്തനംതിട്ടയിൽ നിന്ന് വ‌ർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ സ്ഥിരതാമസമാക്കിയതാണ് ഇവരുടെ കുടുംബം.