ddd

തിരുവനന്തപുരം: പുനരുപയോഗിക്കാൻ കഴിയുന്ന പുതിയതരം ഫേസ് ഷീൽഡുമായി നഗരസഭയുടെ മെഡിക്കൽ ടീം. മെഡിക്കൽ കോളേജിലെ ഡോക്ടർമാരടങ്ങുന്ന സംഘമാണ് അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഫേസ് ഷീൽഡ് രൂപപ്പെടുത്തിയത്. നഗരസഭയുടെ കീഴിലുള്ള ക്വാറന്റൈൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി 500 ഫേസ് ഷീൽഡുകൾ നിർമ്മിച്ച് വിതരണം ചെയ്യുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. അരുൺകുമാർ, രതീഷ്, സുരേഷ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് ഫേസ് ഷീൽഡ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. പരിപാടിയിൽ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ഐ.പി. ബിനു പങ്കെടുത്തു.