ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയം നീട്ടി. ജൂലായ് 31നും ഒക്ടോബർ 31നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30നകം റിട്ടേണ്‍ സമർപ്പിച്ചാൽ മതിയെന്ന് വാർത്താസമ്മേളനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
ടി.ഡി.എസ്, ടി.സി.എസ് നിരക്കുകൾ 25 ശതമാനം കുറച്ചു. കോൺട്രാക്ട്, പ്രൊഫഷണൽ ഫീസ്, പലിശ, വാടക, ഡിവിഡന്റ്, കമ്മീഷൻ, ബ്രോക്കറേജ് തുടങ്ങിയവയ്ക്ക് ഈ ടി.ഡി.എസ് നിരക്ക് ബാധകമായിരിക്കും. മേയ് 14 മുതൽ 2021 മാര്‍ച്ച് 31 വരെ ഇതിന് പ്രാബല്യമുണ്ടാവും. നികുതിദായകർക്ക് 50,000 കോടിയുടെ നേട്ടം നല്‍കുന്നതാണ് ഈ നടപടി. ടാക്‌സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം നല്‍കും.