facebook
FACEBOOK

കൊളംബോ: ശ്രീലങ്കയിൽ രണ്ടുവർഷം മുമ്പു നടന്ന മുസ്ളിംവിരുദ്ധ കലാപത്തിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ വേദിയായതിൽ മാപ്പുപറഞ്ഞ്​ ഫേസ്​ബുക്ക്. ഫേസ്​ബുക്ക് വഴി​ മുസ്ളിങ്ങൾക്കെതിരെ പ്രചരിപ്പിച്ച സന്ദേശങ്ങളാണ് കലാപത്തിലേക്ക്​ നയിച്ചത്. ഫേസ്ബുക്ക് ഇത് തടഞ്ഞില്ലെന്ന്​ അന്ന്​ ആക്ഷേപമുയർന്നിരുന്നു. തുടർന്ന്​ ശ്രീലങ്കൻ സർക്കാർ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. ഫേസ്​ബുക്ക്​ നിരോധിച്ചു. 44 ലക്ഷം ഫേസ്​ബുക്ക് ഉപഭോക്​താക്കളുണ്ട് ശ്രീലങ്കയിൽ.

'തങ്ങളുടെ മാദ്ധ്യമത്തെ ആളുകൾ ദുരുപയോഗം ചെയ്​തതിൽ മാപ്പു പറയുന്നു" എന്നായിരുന്നു ഫേസ്​ബുക്കിന്റെ പ്രസ്​താവന. കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 20 പേർക്ക്​ പരിക്കേറ്റു. നിരവധി പള്ളികളും കടകളും അഗ്​നിക്കിരയായി.