insulin

ഇൻസുലിൻ ഉപയോഗം സംബന്ധിച്ച് പ്രമേഹരോഗികളിൽ പലർക്കും മിഥ്യാധാരണകളുണ്ട്. ഇൻസുലിൻ എടുക്കുന്നതു കൊണ്ട് ഭക്ഷണക്രമീകരണവും വ്യായാമവും വേണ്ട എന്ന ധാരണയാണ് ഇതിലൊന്ന്. ഇത് തികച്ചും തെറ്റാണ്. ഗുളികകൾ പോലെ തന്നെ ഇൻസുലിനൊപ്പവും ഭക്ഷണക്രമീകരണവും വ്യായാമവും പരമപ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലി, ചെറിയ അളവിൽ ഗുളികകളോ ഇൻസുലിനോ എന്നതായിരിക്കണം ചികിത്സാരീതി.
പ്രത്യേകം ഓർക്കുക; അമിതഭക്ഷണം കഴിക്കുന്നതും അതിൽ നിന്നുള്ള രക്തഗ്ലൂക്കോസിന്റെ അമിത അളവ് നിയന്ത്രിക്കാനായി ഉയർന്ന അളവിൽ ഇൻസുലിൻ ഉപയോഗിക്കേണ്ടി വരുന്നതും പ്രമേഹരോഗിയെ പൊണ്ണത്തടിയിലേക്ക് നയിക്കും.


അണുബാധകൾ, ശസ്ത്രക്രിയകൾ, മറ്റ് അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, മരുന്നുകൾ തീരെ പ്രയോജനപ്പെടാത്ത ഘട്ടം എന്നിവയിൽ ഇൻസുലിൻ അത്യന്താപേക്ഷിതമാണ്. ഈ അവസ്ഥകൾ തരണം ചെയ്താൽ വേണമെങ്കിൽ ഇൻസുലിൻ ഉപയോഗം നിറുത്തി ഔഷധത്തിലേക്ക് മാറാം. ഇൻസുലിൻ ഒരിക്കൽ ഉപയോഗിച്ച് തുടങ്ങിയാൽ ആജീവനാന്തം ഉപയോഗിക്കണമെന്ന ധാരണയിൽ വാസ്തവമില്ല. എന്നാൽ ടൈപ്പ് 1 പ്രമേഹരോഗികൾക്ക് ഇൻസുലിൻ ചികിത്സ അനിവാര്യമാണെന്ന കാര്യം മറക്കരുത്‌..