ബംഗളൂരു: മേയ് 17ന് ശേഷം സംസ്ഥാനത്ത് ജിംനേഷ്യം, ഫിറ്റ്നസ് സെന്ററുകൾ തുടങ്ങിയവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകുമെന്ന് കർണാടക ടൂറിസം മന്ത്രി. ഗോൾഫ് കോഴ്‌സസ്, ഹോട്ടലുകൾ എന്നിവയ്‌ക്കും ഇതോടൊപ്പം പ്രവർത്തനാനുമതി ഉണ്ടാകുമെന്ന് മന്ത്രി സി.ടി രവി വ്യക്തമാക്കി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ‌്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും ഇളവുകൾ ഉണ്ടാവുകയെന്ന് സി.ടി രവി പറഞ്ഞു. ലോക്ക്ഡൗൺ സാഹചര്യത്തിൽ നിറം മങ്ങിയ സംസ്ഥാനത്തെ ടൂറിസത്തിന് ഉണർവേകുന്നതിനായി പ്രാദേശിക ടൂറിസം പദ്ധതികൾ വ്യാപമാക്കുന്നതിന് സർക്കാർ തയ്യാറെടുക്കുന്നതായും മന്ത്രി വ്യക്തമാക്കി. 'ലവ് യുവർ നേറ്റീവ്' എന്നാണ് പദ്ധതിയുടെ പേര്.