കൊവിഡ് കാരണം നിറുത്തിവച്ചിരിക്കുന്ന പോർച്ചുഗലിലെ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗ് ജൂൺ നാലിന് വീണ്ടും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പത്ത് റൗണ്ട് മത്സരങ്ങൾ കൂടിയാണ് നടക്കാനുള്ളത്.അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ.
ആസ്ട്രിയയിലും ഫുട്ബാൾ ലീഗ് തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചു. ഏപ്രിൽ 20 മുതൽ ഇവിടെ വ്യക്തിഗത പരിശീലനം തുടങ്ങിയിരുന്നു. മറ്റന്നാൾ മുതൽ ടീം ട്രെയ്നിംഗ് തുടങ്ങും. മത്സരങ്ങൾ തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കും.