
കോട്ടയം : ഉഴവൂരിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച രണ്ടു വയസുകാരന്റെ അമ്മയ്ക്കും രോഗം. 29 കാരിയായ ഇവർ 7 മാസം ഗർഭിണിയാണ്. ഇവരുടെ ആദ്യ പരിശോധനാ ഫലം സാമ്പിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുവൈറ്റിൽ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവർ നെടുമ്പാശേരിയിൽ നിന്നു മടങ്ങിയ ടാക്സി ഡ്രൈവർ, യുവതിയുടെ ഉഴവൂരിലെ ഭർതൃമാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇരട്ട ചേംബറുള്ള ടാക്സിയിലാണ് ഇവർ വീട്ടിലെത്തിയത്. ഭർതൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.