കറാച്ചി : പാകിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ബാബർ അസമിനെ നിയമിച്ചു. നിലവിൽ ട്വന്റി-20 ക്യാപ്ടനായ ബാബർ സർഫ്രാസ് അഹമ്മദിന് പകരമാണ് ഏകദിനത്തിലെ നായക പദവിയും ഏറ്റെടുക്കുന്നത്. അതേസമയം അസ്ഹർ അലി ടെസ്റ്റ് ക്യാപ്ടനായി തുടരും.