hockey

ബംഗളുരു : ബംഗളൂരു സായ് സെന്ററിലെ ദേശീയ ക്യാമ്പിൽ കഴിയുന്ന തങ്ങൾക്ക് ചെറിയ സംഘങ്ങളായി പരിശീലനം നടത്താൻ അനുമതി നൽകണമെന്ന് ഇന്ത്യൻ ഹോക്കി ടീം അംഗങ്ങൾ കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനോട് അഭ്യർത്ഥിച്ചു. ഗ്രൗണ്ടിലിറങ്ങിയുള്ള പരിശീലനം ഇപ്പോഴേ വേണ്ടെന്ന് കഴിഞ്ഞ ദിവസം അത്‌ലറ്റിക്‌സ് താരങ്ങളുമായുള്ള ചർച്ചയിൽ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ബംഗളുരുവിലെ ക്യാമ്പിൽ അകത്തേക്കും പുറത്തേക്കും ആളുകളെ കടത്തിവിടാത്തതിനാൽ ഗ്രൗണ്ടിലിറങ്ങാൻ അനുവദിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം.