whatasapp

തൃശൂർ: പിണങ്ങിപ്പോയ കാമുകിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി അനിൽകുമാറാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവർ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങളെതുടർന്ന് യുവതി ഇയാളെ വിട്ടു പോകുകയായിരുന്നു. ഇതിന്റെ പകതീർക്കാൻ അനിൽ യുവതിയുടെ ചിത്രങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസായി ഇട്ടു. യുവതിയുടെ പരാതിയെതുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാസങ്ങൾക്ക് മുൻപ് മുളങ്കുന്നത്തുകാവിൽ നഴ്‌സിനെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് അനിൽ കുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് നഗ്ന ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഇയാൾ പിടിയിലാകുന്നത്.