taroor-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് അഥവാ സ്വയം പര്യാപ്‌ത ഇന്ത്യ പദ്ധതിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. മേക്ക് ഇൻ ഇന്ത്യ' എന്ന മുൻപ് പ്രഖ്യാപിച്ച പദ്ധതി പുതിയ പേരിൽ വീണ്ടും പ്രഖ്യാപിക്കുകയാണ് പ്രധാന മന്ത്രി ചെയ്‌തതെന്ന് തരൂർ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.

കുറിപ്പ് ഇങ്ങനെ-

'ആ പഴയ സിംഹത്തെ പുതിയ പേരിൽ വിറ്റു, ഒരുപാട് സ്വപ്നങ്ങളും വീണ്ടും അയാൾ വിറ്റു…മേക്ക് ഇൻ ഇന്ത്യ ഇപ്പോൾ ആത്മ നിർഭർ ഇന്ത്യ, എന്തെങ്കിലും പുതിയതായി ഉണ്ടോ?' തരൂർ കുറിച്ചു.

नए नाम से वही पुराना शेर बेच गए
सपनों के वो फिर से ढ़ेरों ढ़ेर बेच गए...#MakeInIndia is now आत्मनिर्भर भारत, कुछ और भी नया था क्या? pic.twitter.com/2yQhaaJyNF

— Shashi Tharoor (@ShashiTharoor) May 13, 2020