തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകൾ അടുത്തയാഴ്ച തുറക്കുമെന്ന് റിപ്പോർട്ട്. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും ഉൾപ്പെടെ 18നോ 19നോ തുറക്കാനാണ് തീരുമാനം. മദ്യശാലകൾ തുറന്നാലും ക്ലബുകൾക്ക് അനുമതിയില്ല. ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ഓൺലൈൻ വില്പനയ്ക്കാണ് അനുമതി ഉള്ളത്. ഇതിനായുള്ള മൊബൈൽ ആപ്പ് നാളെ തയ്യാറാകും.
അതേസമയം വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ സെസ് ഏർപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവിൽ വന്നു. മദ്യം ബാറുകളിൽ നിന്ന് പാഴ്സലായി നല്‍കാനും മന്ത്രിസഭാ യോഗത്തിൽതീരുമാനമായി. വെർച്വൽ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി.