ന്യൂഡൽഹി:ബാങ്കിംഗ് ഇതരം, ഭവനവായ്‌പ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് പണ ലഭ്യത ഉറപ്പാക്കാൻ 30,000 കോടിയുടെ പദ്ധതിയും കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.ഗാരണ്ടിയോടെ കടപ്പത്രങ്ങൾ വിറ്റഴിച്ച് പണം കണ്ടെത്തും ആർ.ബി.ഐ, സർക്കാർ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
45,000 കോടി ഭാഗിക ക്രഡിറ്റ് ഗാരന്റി പദ്ധതി
എം.എസ്.എം.ഇകൾക്ക് വായ്‌പകൾ നൽകുന്ന ക്രഡിറ്റ് റേറ്റിംഗ് കുറഞ്ഞ ബാങ്കിംഗ് ഇതര - ഭവനവായ്‌പ - മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് ബോണ്ടുകൾ വഴി പണ ലഭ്യത
20 % വരെ നഷ്‌ടത്തിന് സർക്കാർ ഗാരണ്ടി
വൈദ്യുതി വിതരണ സ്ഥാപനങ്ങൾ ( ഡിസ്‌ട്രിബ്യൂഷൻ കമ്പനികൾ - ഡിസ്കോം )
1. 90,000 കോടി വായ്‌പ
വൈദ്യുതോൽപാദന കമ്പനികൾക്ക് ഡിസ്കോമുകൾ 94,000 കോടി കുടിശ്ശിക നൽകാനുണ്ട്
ഡിജിറ്റൽ പണമിടപാട് നടപ്പാക്കൽ, സർക്കാർ കുടിശ്ശിക നൽകൽ, സാമ്പത്തിക, പ്രവർത്തന നഷ്‌ടം കുറയ്‌ക്കൽ വ്യവസ്ഥകളും
പൊതുമേഖലാ വൈദ്യുതോൽപാദന കമ്പനികൾ നൽകുന്ന ആനുകൂല്യം ഡിസ്കോമുകൾ ഉപഭോക്താക്കൾക്ക് നൽകണം
കരാറുകാർക്ക് സഹായം
1. കരാർ കാലാവധി ആറുമാസം നീട്ടി
. റെയിൽവേ, കേന്ദ്ര പൊതുമരാമത്ത്, ഉപരിതല ഗതാഗത മന്ത്രാലയം എന്നിവയുടെ കരാറുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി
നിർമ്മാണ ജോലികൾക്കും ചരക്കു സേവന കരാറുകൾക്കും ബാധകം
പൊതു, സ്വകാര്യ പദ്ധതികളിലെ നിർമ്മാണ കാലാവധിക്കും ബാധകം
2. ബാങ്ക് ഗാരണ്ടി റിലീസ്
ഭാഗികമായി പൂർത്തിയായ ജോലികളിൽ സർക്കാർ ഏജൻസികൾക്ക് കരാറുകാരുടെ ബാങ്ക് ഗാരണ്ടി റിലീസ് ചെയ്യാം. പണ ലഭ്യത ഉറപ്പാക്കാൻ
റിയൽ എസ്‌റ്റേറ്റ്
1. റിയൽ എസ്‌റ്റേറ്റ് പദ്ധതികളുടെ രജിസ്ട്രേഷൻ, പൂർത്തിയാക്കൽ കാലാവധി ആറുമാസം കൂടി
റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ നിർമ്മാണ പദ്ധതികളുടെ രജിസ്‌ട്രേഷൻ കാലാവധി, പദ്ധതി പൂർത്തിയാക്കാനുള്ള സമയം എന്നിവ ആറുമാസത്തേക്ക് നീട്ടും.
മാർച്ച് 25ന് ശേഷം കാലാവധി കഴിയുന്ന പദ്ധതികളുടെ രജിസ്ട്രേഷൻ അപേക്ഷിക്കാതെ തന്നെ നീട്ടി നൽകും.
റഗുലേറ്ററി അതോറിട്ടിക്ക് തുടർന്ന് മൂന്നു മാസം കൂടി അധികകാലാവധി നൽകാം
പുതിയ രജിസ്ട്രേഷൻ സർട്ടഫിക്കറ്റുകൾ നൽകും
നേരിട്ടുള്ള നികുതി ഇളവ്
ചാരിറ്റബിൾ ട്രസ്‌റ്റുകൾ, കോർപറേറ്റ് ഇതര വ്യവസായങ്ങൾ, തൊഴിലുകൾ എന്നിവയുടെ ആദായ നികുതി റീഫണ്ടുകൾ ഉടൻ നൽകും
2019-20ലെ ആദായ നികുതി റിട്ടേൺ അടയ‌്‌ക്കാൻ 2020 നവംബർ 30വരെ സാവകാശം (നിലവിൽ ജൂലായ് 31ഉം ഒക്‌ടോബർ 31ഉം)
ടാക്‌സ് ഒാഡിറ്റ് സമയ പരിധി ഒക്‌ടോബർ 31വരെ (നിലവിൽ സെപ്‌തംബർ 30)
നികുതി അസസ്‌മെന്റ്: മാർച്ച് 31ൽ ചെയ്യേണ്ടവർക്ക് സെപ്‌തംബർ 30വരെ, സെപ്‌തംബർ 30നുള്ളിൽ ചെയ്യേണ്ടവർക്ക് ഡിസംബർ 31വരെ.
വിവാദ് സെ വിശ്വാസ് പദ്ധതി ഡിസംബർ 31വരെ
നികിതി കുടിശ്ശിക തീർപ്പാക്കൽ - അധിക തുക ഇല്ലാതെ ഡിസംബർ 31വരെ കുടശ്ശിക നൽകാം
2500 കോടിയുടെ ഇ. പി. എഫ് ആനുകൂല്യം
ചെറുകിട കമ്പനികളിലെ 24 ശതമാനം ഇ.പി.എഫ് വിഹിതം അടയ്‌ക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ആഗസ്‌റ്റ് വരെ നീട്ടി
നേരത്തെ മേയ് വരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്
3.67ലക്ഷം സ്ഥാപനങ്ങളിലെ 72.2 ലക്ഷം തൊഴിലാളികൾക്ക് 2500 കോടിയുടെ നേട്ടം
എം.എസ്.എം.ഇകൾക്ക് പുതിയ നിർവചനം
നിർവചനം നിക്ഷേപത്തിനൊപ്പം വരുമാനവും അടിസ്ഥാനമാക്കി
നിർമ്മാണ, സേവന മേഖലകൾ ഒരുമിച്ച് പരിഗണിക്കും
മൈക്രോ വ്യവസായം
ഒരുകോടിയിൽ താഴെ നിക്ഷേപവും അഞ്ചു കോടി വരെ വരുമാനവും
ചെറുകിട വ്യവസായം
പത്തുകോടിയിൽ താഴെ നിക്ഷേപവും 50 കോടിവരെ വരുമാനവും
ഇടത്തരം വ്യവസായം
20 കോടിയിൽ താഴെ നിക്ഷേപവും 100 കോടി വരെ വരുമാനവും
ധനകാര്യ സ്ഥാപനങ്ങൾ