റോം : ഇറ്റാലിയൻ ക്ളബ് അറ്റലാന്റയുടെ 19കാരനായ താരം ആൻഡ്രിയ റിനാൽഡി പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ലോക്ഡൗൺ കാരണം വീട്ടിൽ പരിശീലിച്ചുകൊണ്ടിരിക്കെ തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടർന്നാണ് മരണം.
13-ാം വയസിൽ അറ്റലാന്റയിലെത്തിയിരുന്ന റിനാൽഡി 2016ൽ അറ്റലാന്റയുടെ അണ്ടർ 16 ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. പിന്നീട് ലോൺ അടിസ്ഥാനത്തിൽ മറ്റ് ക്ലബുകളിലേക്ക് കൂടുമാറി. നിലവിൽ സെരി ‘ഡി’ ഡിവിഷൻ ക്ലബ് ലെഗ്നാനോയുടെ താരമാണ്. വെള്ളിയാഴ്ചയാണ് കുഴഞ്ഞുവീണത്. ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.