sumo-wrestler

ടോക്കിയോ: ജപ്പാനിൽ 28കാരനായ സുമോ ഗുസ്തിതാരം കൊവിഡ് ബാധിച്ച് മരിച്ചു. ഷോബുഷി എന്നറിയപ്പെടുന്ന കിയോതാക്ക ഷുതാകെയാണ് മരിച്ചത്. ജപ്പാൻ സുമോ അസോസിയേഷനാണ് മരണവാർത്ത പുറത്തുവിട്ടത്. കൊവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ സുമോ ഗുസ്തിതാരമാണ് ഷോബുഷി.