ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ ഇന്ത്യ വിട്ട ബോളിവുഡ് താരം സണ്ണി ലിയോൺ കുടുംബത്തോടൊപ്പം എത്തിയത് ലോസ് ഏഞ്ചൽസിലെ ബംഗ്ലാവിൽ. ഭർത്താവ് ഡാനിയൽ വെബ്ബറിനും മൂന്ന് മക്കൾക്കുമൊപ്പം താൻ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മാതൃദിന ആശംസകൾ നേർന്നു കൊണ്ടുള്ള സണ്ണിയുടെ പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്..
അപകടകാരിയ അദൃശ്യനായ കൊലയാളി വൈറസിൽ നിന്നും തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭർത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചുവെന്നും സണ്ണി കുറിച്ചു. ലോസ് ഏഞ്ചൽസിലുള്ള താരത്തിന്റെ ബംഗ്ലാവാണ് വാർത്തകളിൽ നിറയുന്നത്. 2017 ലാണ് സണ്ണിയും ഡാനിയേലും ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്. അന്ന് വീടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Coming home to this! Priceless!! Lilu baby! pic.twitter.com/ymu7W05fiP
ബെവേർലി ഹിൽസിൽ നിന്നും മുപ്പത് മിനുട്ട് യാത്ര ചെയ്താൽ സണ്ണിയുടെ ഈ ബംഗ്ലാവിലെത്താം. ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിൽ അഞ്ച് കിടപ്പുമുറികൾ, സ്വിമ്മിംഗ് പൂൾ, വലിയ പൂന്തോട്ടം എന്നിവയുണ്ട്. വീട്ടിൽ താൻ സൂക്ഷിച്ച ഗണേശ വിഗ്രഹത്തിന്റെ ചിത്രവും താരം അന്ന് പങ്കുവച്ചിരുന്നു. വീട് തങ്ങളുടെ വ്യക്തിത്വത്തെയും അഭിരുചികളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. ഇറ്റലി, റോം, സ്പെയിൻ എന്നിവടിങ്ങളിൽ നിന്നാണ് ഹോം ഡെക്കർ സാമഗ്രികൾ വാങ്ങിയതെന്നും ലോകമെങ്ങും ഇതിനായി സഞ്ചരിച്ചെന്നും അവർ കുറിച്ചിരുന്നു.
Our small little country style home on 1acre of land in the middle of the city :) @DanielWeber99 @yofrankay Angie and our broker Spenser! pic.twitter.com/ruzI7X1j5A