covid-

മുംബയ് : കൊവിഡ് രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ കാൽലക്ഷം പിന്നിട്ടു. സംസ്ഥാനത്ത് ഇതുവരെ 25,922 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1495 പേർക്കാണ് രോഗം ബാധിച്ചത്. 54 പേർ ഈ സമയത്തിനുള്ളിൽ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 975 ആയി. 5547 പേർ രോഗമുക്തരായി. ബുധനാഴ്ച മാത്രം 422 പേർ രോഗമുക്തരായി.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 15747 രോഗികളും മുംബയിലാണ്. മരണസംഖ്യ 596 ആയി ഉയർന്നു. പൂനയിലും താനെയിലും മൂവായിരത്തോളം പേർക്കാണ് രോഗം ബാധിച്ചത്.

ധാരാവിയിൽ കൊവിഡ് രോഗികളുടെ എണ്ണം 1028 ആയി. ബുധനാഴ്ച മാത്രം 66 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 40പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത്. 42 ദിവസങ്ങൾക്കുള്ളിലാണ് കേസുകളുടെ എണ്ണം 1000 കടന്നത്.