കോഴിക്കോട്: കുവൈറ്റിൽ നിന്ന് 192 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തി. യാത്രക്കാരിൽ ഏഴുപേർ കുട്ടികളാണ്. കനത്ത മഴയെതുടർന്ന് വൈകിയെങ്കിലും വിമാനം പിന്നീട് സുരക്ഷിതമായി ഇറക്കുകയായിരുന്നു.
കൊവിഡ് ജാഗ്രത പാലിച്ച് യാത്രക്കാരെ സ്വീകരിക്കാനുള്ള നടപടികൾ വിമാനത്താവളത്തിൽ നേരത്തെതന്നെ പൂർത്തിയാക്കിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ 28 ആംബുലൻസുകളും എട്ട് കെ.എസ്.ആർ.ടി.സി ബസുകളും 60 പ്രീ പെയ്ഡ് ടാക്സികളും തയ്യാറാക്കി നിറുത്തിയിരുന്നു.