brezza

ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്‌റ്ര് എസ്.യു.വിയായ വിറ്റാര ബ്രെസ വൈകാതെ, ടൊയോട്ടയുടെ ലോഗോയും അണിയും. ഇതിന് മാരുതി സുസുക്കി ഡയറക്‌ടർ ബോർഡ് അനുമതി നൽകി. 2017 ഫെബ്രുവരി ആറിന് ഇരു കമ്പനികളും തമ്മിൽ ഒപ്പുവച്ച ധാരണപ്രകാരമാണ് ഈ 'വാഹന" കൈമാറ്റം. പരിസ്ഥിതി, സുരക്ഷ, വിവര സാങ്കേതികവിദ്യകൾ പങ്കുവയ്ക്കൽ, വാഹന മോഡലുകളും ഘടകങ്ങളും വിറ്റഴിക്കാൻ ഇരു കമ്പനികളുടെയും പ്ളാറ്ര്‌ഫോം പ്രയോജനപ്പെടുത്തൽ എന്നിവയാണ് കരാറിലുള്ളത്.

കരാർ പ്രകാരം, നേരത്തേ മാരുതി ബലേനോ, ടൊയോട്ടയ്ക്ക് നൽകുകയും ടൊയോട്ട അത് ഗ്ളാൻസ എന്ന പേരിൽ വിപണിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. ബലേനോയും ഗ്ളാൻസയും ജനപ്രിയമായി മാറുകയും ചെയ്‌തു. ഈ വർഷം തന്നെ ടൊയോട്ട നൽകുന്ന പേരും ടൊയോട്ട ബാഡ്‌ജുമണിഞ്ഞ് വിറ്റാര ബ്രെസ എത്തും.