astro

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉദാസീന മനോഭാവം. മാന്ദ്യത്തെ അതിജീവിക്കും. സാമ്പത്തിക നേട്ടം.


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ജ്ഞാനമുള്ളവരുടെ നിർദ്ദേശം സ്വീകരിക്കും. പാരമ്പര്യ വിജ്ഞാനം ആർജ്ജിക്കും. പ്രവർത്തന ക്ഷമത ഉണ്ടാകും.


മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക കാര്യത്തിൽ ശ്രദ്ധിക്കും. തൊഴിൽ സമ്മർദ്ദമുണ്ടാകും. ക്‌ളേശങ്ങൾ വർദ്ധിക്കും.


കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്‌നേഹബന്ധമുണ്ടാകും. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ആത്മസംതൃപ്തി നേടും.


ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)പദ്ധതികൾക്ക് കാലതാമസം. ബന്ധുക്കളെ സഹായിക്കും. നേതൃത്വ ഗുണം കാട്ടും.


കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചികിത്സ ഫലപ്രദം. ചർച്ചകൾ നയിക്കും. നിയന്ത്രണങ്ങൾ വേണ്ടിവരും.


തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വാഗ്വാദങ്ങളിൽ നിന്നു പിന്മാറും. വേണ്ടപ്പെട്ടവരുടെ പിന്തുണ. ജാമ്യം നിൽക്കരുത്.


വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രോത്സാഹനം ലഭിക്കും. സുതാര്യതയുള്ള സമീപനം. ആരോപണങ്ങളെ അതിജീവിക്കും.


ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദാനധർമ്മങ്ങൾ ചെയ്യും. ആത്മസംതൃപ്തിയുണ്ടാകും. അറിവുള്ളവരെ അംഗീകരിക്കും.


മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
വ്യാപാരത്തിൽ മാന്ദ്യം. വിജയത്തിനുള്ള വഴി തെളിയും. ജോലിക്കാരെ പിരിച്ചുവിടും.


കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പദ്ധതികൾക്ക് കാലതാമസം. സമചിത്തതയോടുകൂടിയ സമീപനം. യുക്തിപൂർവം പ്രവർത്തിക്കും.


മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സ്വന്തമായ സംരംഭങ്ങൾ വിഭാവന ചെയ്യും. അഭിപ്രായ വ്യത്യാസം പരിഹരിക്കും. വിട്ടുവീഴ്ചാമനോഭാവം.