bengal

ന്യൂഡൽഹി: കൊവിഡ് 19 ബാധിച്ച് മരിച്ചയാളെ കുടുംബത്തെ അറിയിക്കാതെ സംസ്കരിച്ചു. 70കാരനായ ഹരിനാഥ് സെന്നിന്റെ മരണമാണ് കുടുംബത്തെ അറിയിക്കാതെ ആശുപത്രി അധികൃതർ മറച്ചുവച്ചത്. ബംഗാളിലെ എം.ആർ ബംഗൂർ ആശുപത്രിയിലാണ് സംഭവം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ പ്രധാന കൊവിഡ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിക്കാൻ മേയ് അഞ്ചാം തീയ്യതി കുടുംബം ആശുപത്രിയിൽ വിവരം അന്വേഷിച്ചിരുന്നു. ഒരു വിവരവുമില്ലെന്നായിരുന്നു ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

മേയ് ആറിന് കുടുംബം വീണ്ടും ആശുപത്രിയുമായി ബന്ധപ്പെട്ടു. അപ്പോൾ ആശുപത്രി അധികൃതരിൽ നിന്നും അറിഞ്ഞ വാർത്ത ഞെട്ടിക്കുന്നതായിരുന്നു. മേയ് രണ്ടിന് അദ്ദേഹം മരണപ്പെട്ടെന്നായിരുന്നു ആ വാർത്ത. അദ്ദേഹത്തിന്റെ ശവസംസ്കാരം കഴിഞ്ഞതായും സർക്കാർ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കുടുംബത്തിന് ഈ വാർത്ത വിശ്വാസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചോ ശവസംസ്കാരത്തെ കുറിച്ചോ ഒരു വിവരവും തങ്ങളെ അറിയിച്ചില്ലെന്ന് കുടുംബം ആരേോപിച്ചു. മേയ് ഒന്നിന് ആശുപത്രിയിൽ നിന്നും ഒരു കേൾ വന്നിരുന്നു. അന്ന് ഹരിനാഥിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ മരിച്ചു. എന്നാൽ ഈ വാർത്ത തങ്ങളെ അറിയിച്ചില്ലെന്ന് ഹരിനാഥ് സെന്നിന്റെ മകൻ അരിജിത്ത് സെൻ പറഞ്ഞു.

ഈ സംഭവങ്ങൾ നടക്കുമ്പോൾ കുടുംബാംഗങ്ങൾ ക്വാറന്റെെനിൽ കഴിയുകയായിരുന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ഈ കാര്യത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു അവർ വ്യക്തമാക്കിയതെന്ന് അരിജിത്ത് പറഞ്ഞു. മസ്തിഷ്കാഘാതം മൂലം ഒരു ഭാഗം തളർന്നിരുന്നു. ഏപ്രിൽ 29ന് എൻ.ആർ.എസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കൊവിഡ് പോസിറ്റീവ് ആയി. ശേഷം കൊവിഡ് ആശുപത്രിയായ എം.ആർ ബംഗളൂരിലേക്ക് മാറ്റുകയായിരുന്നു.

ഞങ്ങൾ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ ഒരു സ്ത്രീ ആയിരുന്നു ഫോൺ എടുത്തത്. അവർ മോശമായ രീതിയിൽ സംസാരിച്ചു. മൃതദേഹം കൊൽക്കത്ത കോർപ്പറേഷനിലേക്ക് മാറ്റിയതായും പറഞ്ഞു. രാവിലെ 10നും രത്രി എട്ടിനും ഇടയിൽ ഒരു വനിതാ സ്റ്റാഫിനെ മാത്രമേ ഇവിടെ നിയോഗിച്ചിട്ടുള്ളൂ. അത് എല്ലാ വർക്കും അറിയാം. ആദ്യം പേര് പറയാതെ ഒരു വിവരം നൽകില്ലെന്ന് യുവതി ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇത് അരിജിത്ത് റെക്കോർഡ് ചെയ്തിട്ടുമുണ്ട്.

മരണ സർട്ടിഫിക്കറ്റ് ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല. എം.എആ ബംഗൂർ ആശുപത്രിയിൽ സെന്നിനെ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ല. എന്നാൽ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ടോപ്സിയയിലെ കൊവിഡ് ശ്മാശനവുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുള്ളതായും ഇവർ വ്യക്തമാക്കുന്നു.

അതേസമയം,​ ആശുപത്രി അധികൃതർ കുടുംബത്തിന്റെ അവകാശവാദം നിഷേധിക്കുകയാണ്. ഈ ആരോപണത്തെ കുറിച്ച് ഞങ്ങൾക്ക് അറിയില്ലെന്നും കുടുംബം നൽകിയ നമ്പറിയിൽ ആശയവിനിമയം നടത്തിയതായി ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. ഞങ്ങളുടെ നടപടിക്രമമനുസരിച്ച് അസിസ്റ്റൻഡ് സൂപ്രണ്ട് കുടുംബത്തെ വിളിക്കും. ലഭിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കും. തുടർന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് നൽകുകയും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.-ഡോക്ടർ പറഞ്ഞതായി ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.