
ന്യൂഡൽഹി:- മാസ്കുകളും പിപിഇ കിറ്റുകളും ഉൾപ്പടെ കൊവിഡ് പോരാട്ടത്തിന് അത്യന്താവശ്യമായ ഒന്നും കയറ്റുമതി പാടില്ലെന്ന് രാജ്യത്ത് വിദേശ വ്യാപാര ഡയറക്ടറേറ്റിന്റെ ( ഡിജിഎഫ്റ്റി) ഉത്തരവുണ്ടായിരിക്കെ 5.08 ലക്ഷം മാസ്കുകളും 950 ബോട്ടിലുകളിലായി 57 ലിറ്റർ സാനിറ്റൈസറും 952ഓളം പിപിഇ കിറ്റുകളും ചൈനയിലേക്ക് കടത്താൻ ശ്രമിച്ചത് ഡൽഹി കസ്റ്രംസ് പിടികൂടി. 2480 കിലോ അസംസ്കൃത വസ്തുക്കളും ഇവക്കൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം സാധനങ്ങൾ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ചൈനയിലേക്കുള്ള പാക്കിംഗ് സാമഗ്രികൾ എന്ന പേരിലാണ് ഇവ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്നും കസ്റ്രംസ് അധികൃതർ അറിയിച്ചു.