കൊവിഡ് കാലത്ത് അടുത്ത ബന്ധുക്കളെ കാണാൻ പോലും സാധിക്കാതെ വീട്ടിനുള്ളിൽ കഴിയുകയാണ് നമ്മളിൽ പലരും. ഇങ്ങനെ ദിവസങ്ങളോളം കഴിയേണ്ടി വന്ന കാലിഫോർണിയ സ്വദേശിനിയായ പത്ത് വയസ്സുകാരി പെയ്ജ് സ്വന്തം മുത്തശ്ശിയെയും മുത്തച്ഛനെയും സാമൂഹ്യ അകലം പാലിച്ച് കാണാനും സ്നേഹം പ്രകടിപ്പിക്കാനും കണ്ടെത്തിയ വഴി സാമൂഹ മാദ്ധ്യമങ്ങളിൽ നിരവധി ജനങ്ങളുടെ ഹൃദയം കവർന്നു.
സാമൂഹമാദ്ധ്യമങ്ങളിൽ നിരീക്ഷിച്ച് വഴി കണ്ടെത്തിയതാണ് ഈ കൊച്ചുമിടുക്കി.വാതിലിനു കുറുകെ പ്ളാസ്റ്രിക് കർട്ടണിട്ട് അതിൽ ദ്വാരമുണ്ടാക്കി മുത്തച്ഛനെയും മുത്തശ്ശിയെയും കെട്ടിപ്പിടിച്ചു ഈ മിടുക്കി കുട്ടി. പെയ്ജിന്റെ ഈ ബുദ്ധിയെ കുറിച്ച് അമ്മ ലിൻഡ്സെ ഫേസ്ബുക്കിൽ പോസ്റ്രിട്ടു. വൈകാതെ പോസ്റ്റ് വൈറലായി. മിടുക്കി കുട്ടിയായ പെയ്ജിന് ധാരാളം അഭിനന്ദനങ്ങളും ലഭിച്ചു.