ആരാധകരുടെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കൽ. സാമൂഹ്യ മാധ്യമങ്ങളിൽ ആക്റ്റീവായ നടി പങ്കുവെക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയാവാറുണ്ട്. ലോക്ക്ഡൗൺ സമയത്ത് നടി തന്റെ പഴയ ചിത്രങ്ങളെല്ലാം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയതായ ചിത്രമാണ് ശ്രദ്ധേയമാവുന്നത്. പുതിയ ചിത്രത്തിൽ ‘ഗെയിം ഓഫ് ത്രോൺ’ സാനിധ്യം കാണുന്നു.
'ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ കൊട്ടാരം നിങ്ങൾക്ക് ഓർമയുണ്ടോ ? ' എന്നായിരുന്നു നടിയുടെ ചോദ്യം. ഗെയിം ഓഫ് ത്രോൺസിലെ പ്രശസ്തമായ സാങ്കൽപിക രാജ്യം ഡോർണിയിലെ വാട്ടർ ഗാർഡൻസ് ആണ് റിമയുടെ പശ്ചാത്തലത്തിൽ കാണാനാകുന്നത്.ഗെയിം ഓഫ് ത്രോൺസ് സീസൺ 5, എപ്പിസോഡ് ടുവിലാണ് ഈ കൊട്ടാരത്തിന്റെ രംഗങ്ങൾ പ്രേക്ഷകർക്കു കാണാനാകുക.
നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്.