പ്രേമത്തിലെ മേരിയായി പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് അനുപമ പരമേശ്വരൻ. അരങ്ങേറ്റ സിനിമ തന്നെ ഹിറ്റായതോടെ അനുപമയുടെ കരിയർ മാറി മറിഞ്ഞു. അനുപമ സോഷ്യൽ മീഡിയയിൽ സജീവമാണ്. പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകരുടെ നല്ല പ്രതികരണവും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ പ്രത്യേക ഡിസൈനിലാണ് ഗൗൺ ധരിച്ച ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗൗണിന് ഇണങ്ങുന്ന നെക് മാലയും കൂടുതൽ ആകർഷകമാക്കുന്നു. സിൻഡ്രല്ല ഗൗണിൽ അനുപമ സുന്ദരിയാരിക്കുന്നുവെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു . ഹെയർ മുകളിലേക്ക് കെട്ടിയിരിക്കുന്നു. നേരത്തെയുള്ള ഫോട്ടോഷൂട്ട് വേഷമാണെന്ന് കണ്ടാൽ അറിയാം. ലോക്ഡൗണിൽ നിരവധി ഫോട്ടോകൾ അനുപമ ഷെയർ ചെയ്‌തിരുന്നു. എന്നാൽ ഈ ഫോട്ടോഷൂട്ട് കൂടുതൽ ആകർഷകമാക്കുന്നു.