parrot

ദുബായ്:- അരുമ മൃഗങ്ങൾ മിക്കവർക്കും ജീവനാണ്. ഇതാ അത്തരത്തിൽ നഷ്ടപ്പെട്ട തന്റെ അഞ്ച് തത്തകളെ കണ്ടെത്തി തരുന്നവർക്ക് 10000 ദിർഹം പാരിതോഷികം (ഏകദേശം 205555 ഇന്ത്യൻ രൂപ)പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായിൽ താമസമാക്കിയ ദക്ഷിണാഫ്രിക്കൻ സ്വദേശിനി യോലാൻഡേ കൊയെൻ ബെനറ്റ്.

തന്റെ വില്ലയിൽ നിന്നും ഏപ്രിൽ 27ന് ഇവ മോഷണം പോയതായാണ് ബെനറ്ര് അറിയിച്ചിരിക്കുന്നത്. തത്തകൾക്കായി പുതിയ വലിയ കൂട് ഒരുക്കുന്നതിന് തലേ ദിവസമാണ് അവയെ നഷ്ടമായിരിക്കുന്നത്. ടെക്വില എന്ന് പേരുള്ള ഒരു ആൺ ഗാല കൊക്കാട്ടുവും സാവന്ന എന്ന് പേരുള്ള മറ്റൊരു കൊക്കാട്ടു, മഞ്ഞ തലയൻ സുലു എന്ന തത്ത, ആഫ്രിക്കൻ ചാര തത്ത ഗ്രേ. എട്ട് വയസ്സുകാരൻ ചാർലി എന്ന അമ്പർല കൊക്കാട്ടു ഇവയാണ് പക്ഷികൾ.

ഇവയെ പാർപ്പിച്ചിരുന്ന കൂടിന് കേടുപടില്ല. അടിവശം തുറന്നാകും പക്ഷികളെ കടത്തിയതെന്നാണ് ബെനറ്റ് കരുതുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പോസ്റ്ററുകളടിച്ച് വിതരണം ചെയ്തും, തന്റെ അരുമയായ പക്ഷികൾക്കായി തിരച്ചിൽ തുടരുകയാണ് യോലാൻഡേയും ചങ്ങാതിമാരും.