kaumudy-news-headlines

1. കേരളത്തിലേക്ക് ഉള്ള പ്രത്യേക ട്രെയിനില്‍ അന്തര്‍ജില്ല യാത്ര ബുക്കിംഗ് റെയില്‍വെ നിറുത്തി. ഇതോടെ എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നും യാത്രകാര്‍ക്ക് ട്രെയിനില്‍ കയറാന്‍ പറ്റില്ല. ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും എന്ന് റെയില്‍വെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം ആണ് റെയില്‍വെയുടെ തീരുമാനം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഒപ്പം കേരളത്തിനകത്ത് നിന്നുള്ള യാത്രക്കാര്‍ കൂടി വരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണ്ണമാക്കും എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ വാദം റെയില്‍വെ അംഗീകരിക്കുക ആയിരുന്നു.


2. മൂന്ന് സ്റ്റോപ്പുകളാണ് പ്രത്യേക ട്രെയിനില്‍ കേരളത്തിന് അകത്ത് അനുവദിച്ചിട്ട് ഉള്ളത്. കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം സ്റ്റേഷനുകളില്‍ ആണ് പ്രത്യേക ട്രെയിനിന് സ്റ്റോപ്പുണ്ടാകുക. ഡല്‍ഹിയില്‍ നിന്ന് തുടങ്ങുന്ന ട്രെയിനില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതില്‍ തടസമില്ല. എന്നാല്‍ ട്രെയിന്‍ കേരളത്തില്‍ എത്തി കഴിഞ്ഞാല്‍ സംസ്ഥാനത്തിന് അകത്ത് യാത്രക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും എന്ന് റെയില്‍വെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ആണ് റെയില്‍വെയുടെ തീരുമാനം. ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല.
3. മദ്യ വില്‍പന ശാലകള്‍ പുനര്‍ ആരംഭിക്കുമ്പോള്‍ മദ്യവില്‍പനക്ക് വെര്‍ച്വല്‍ ക്യൂ ഒരുക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. അഞ്ചു കമ്പനികളാണ് വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ ചുരുക്ക പട്ടികയില്‍ ഇടം നേടി ഇരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആണ് എക്‌സൈസ് വകുപ്പ് ആപ്പ് വികസിപ്പിക്കാന്‍ ഉള്ള ചുമതല നല്‍കി ഇരുക്കുന്നത്. 30 കമ്പനികള്‍ അപേക്ഷ നല്‍കിയതില്‍ 16 കമ്പനികള്‍ അന്തിമ പട്ടികയില്‍ ഇടം നേടി. അതില്‍ നിന്ന് 5 കമ്പനികള്‍ ആണ് ചുരിക്കപ്പട്ടികയില്‍ ഇടം നേടിയത്. ഈ കമ്പനികളുടെ ലിസ്റ്റ് ഐ.ടി വകുപ്പിന് കൈമാറിയിട്ട് ഉണ്ട്. ഐ.ടി വകുപ്പാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നു വരുമാനം ഇല്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് സംസ്ഥാനം. ഈ ഘട്ടത്തില്‍ മദ്യ വില കൂട്ടിയതും മദ്യശാലകള്‍ തുറക്കുന്നതും സര്‍ക്കാരിനെ വലിയ രീതിയില്‍ സഹായിക്കും. അതിനാല്‍ തന്നെ ഉടനെ തുറക്കാനാണ് ആലോചിക്കുന്നത്. അന്തിമ തീരുമാനം ആയിട്ടില്ല. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം ഉണ്ടാകും. എല്ലാ മദ്യ വില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനം എന്ന് എക്‌സൈസ് മന്ത്രി. ബെവ്‌കോയിലെ അതേ വിലയ്ക്ക് തന്നെ ബാറില്‍ നിന്ന് മദ്യം കിട്ടും. ബാറില്‍ പഴ്സലിന് പ്രത്യേകം കൗണ്ടര്‍ ഉണ്ടാകും. പാഴ്സല്‍ താല്‍ക്കാലികം മാത്രം ആയിരിക്കും. കള്ള് ക്ഷാമം വൈകാതെ പരിഹരിക്കും എന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
4.പധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. രണ്ടോ മൂന്നോ ദിവസം എടുത്താകും വിശദാംശങ്ങള്‍ പറയുക എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെറുകിട ഇടത്തരം മേഖലകള്‍ക്കുള്ള സഹായമാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള സഹായ പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഇടത്തരംചെറുകിട വ്യാവസായങ്ങള്‍ക്ക് ഉള്ള സഹായമായിരുന്നു പ്രഖ്യാപിച്ചത്.
5. കുടിയേറ്റ തൊഴിലാളികള്‍ക്കായി പി.എം കെയേഴ്സ് ഫണ്ടില്‍ നിന്ന് 1,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. പാക്കേജ് നിരാശാജനകം എന്നാണ് പ്രതിപക്ഷം പ്രതികരിച്ചത്. കുടിയേറ്റ തൊഴിലാളികളെ ധനമന്ത്രി മറന്നു എന്ന് ആയിരുന്നു മുന്‍ധനമന്ത്രി പി. ചിദംബരം ആരോപിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്
6.ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. ഇതുവരെ ലോക വ്യാപകമായി 44,29,232 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത് എന്നാണ് ഔദ്യോഗിക കണക്കുകള്‍. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുക ആണ്. 2,98,165 പേര്‍ക്കാണ് വൈറസ് ബാധയേ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. 16,58,995 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്കക്ക് പിന്നാലെ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി രോഗബാ ധിതരുടെ എണ്ണത്തിലും മരണനിരക്കിലും വലിയ വര്‍ധവവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീലില്‍ 750ല്‍ ഏറെ പേരും മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
7. റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ച് ഉയരുകയാണ്. 24 മണിക്കൂറിനിടെ 10,000-ല്‍ ഏറെ പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രിട്ടനില്‍ 494 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. അര്‍ജന്റീന, ബൊളീവിയ, ക്യൂബ, തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലെ സ്ഥിതി ആശങ്കാജനകം അല്ലെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അതി വേഗമാണ് ഉയരുന്നത്. അതേസമയം, കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ആവില്ലെന്ന് ലോകാരോഗ്യ സംഘടന. എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.