വാഷിംഗ്‌ടൺ: പറക്കും തളികകളുടെ കഥകൾ അമേരിക്കക്കാർക്ക് പുതിയൊരു വാർത്തയല്ല. ദുരൂഹതയാർന്ന നിരവധി പറക്കും തളികകൾ അവർ പലവട്ടം കണ്ടിരിക്കുന്നു. അവയുടെ കഥകൾ പ്രചരിച്ചിരിക്കുന്നു. അത്തരമൊന്നാണ് ഈയിടെ പറക്കും തളികയെ നേരിട്ടതോടെ അമേരിക്കയിലെ നേവി പൈലറ്റുമാർക്ക് പറയാനുണ്ടായത്. പെന്റഗൺ അത്തരം ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടു.
കഴിഞ്ഞ മാസമാണ് സംഭവം. ഒരു സ്യൂട്ട്കേസിന്റെ വലുപ്പമുള്ള തിളങ്ങുന്ന വെള്ളി നിറമുള്ള പറക്കുന്ന വസ്തുവിനെയാണ് കണ്ടതെന്ന് ഇവർ അറിയിക്കുന്നു. ഇതിന്റെ വളരെ കുറച്ച് സമയദൈർഘ്യമുള്ള മൂന്ന് വീഡിയോകൾ അവർ ഷൂട്ട് ചെയ്തു. 2013 നും 2014നുമിടയിലാണ് അമേരിക്കയിൽ ഏറ്റവുംകൂടുതൽ തവണ തിരിച്ചറിയാനാകാത്ത തരം പറക്കും തളികകൾ കണ്ടത്. ഏഴ് തവണ. ഇത്തവണത്തേക്ക് എട്ടാം തവണയാണ്. റഡാറുകളിലും സുരക്ഷാ ഉപകരണങ്ങളിലും പതിയാവുന്നത്ര വലുപ്പമില്ലാത്ത ഇവ പലപ്പോഴും ഭീഷണിയാകാറുണ്ട്.