tableague

ഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ കൊവിഡ് ബാധയ്ക്ക് ആക്കം കൂട്ടിയ തബ് ലിഗ് സമ്മേളനം വലിയ ജനശ്രദ്ധ നേടിയതാണ്. അന്ന് സമ്മേളനത്തിൽ പങ്കെടുത്തെതിന് വിവിധയിടങ്ങളിൽ ക്വാറന്റൈനിൽ പാർപ്പിച്ച 3300ഓളം പേരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയായ സബിഹ ഖദ്രി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.

14 ദിവസമാണ് അധികൃതർ പറഞ്ഞതനുസരിച്ച് ക്വാറന്റൈനിൽ പാർപ്പിക്കേണ്ട സമയം. എന്നാൽ അതിന് ശേഷവും ഇവരുടെ മോചനം നീളുകയാണ്. രോഗം സ്ഥിരീകരിച്ച പലരും കൊവിഡ് മുക്തരായിട്ടും അവരെ തിരികെ അയക്കുന്നില്ല. പലരും അധികൃതർക്ക് കത്ത് നൽകിയെങ്കിലും അവർ അതൊന്നും ഗൗനിക്കുന്നതേയില്ലെന്ന് ഹർജിയിൽ പറയുന്നു.

മാർച്ച് 31ന് ശേഷം 3288പേർ ക്വാറന്റൈനിലായി. ഇന്നുവരെ ആരും പുറത്തെത്തിയിട്ടില്ല. ക്വാറന്റൈനിലിരിക്കെ മരിച്ച രണ്ടുപേരുടെ മരണത്തെ കുറിച്ച് കമ്മിറ്റി രൂപീകരിച്ച് അന്വേഷിക്കണമെന്നും ഹർജിയിലുണ്ട്. മാർച്ച് ആറിന് ലക്ഷണങ്ങളില്ലാത്ത തബ് ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് മടങ്ങാം എന്ന് ഡൽഹി സർക്കാർ ഉത്തരവിട്ടെങ്കിലും ആരെയും മടക്കിയിട്ടില്ല.