travel

ഡൽഹി: രാജ്യ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള നോയ്ഡയിലേക്കോ ഗാസിയാബാദിലേക്കോ ടാക്സിയിൽ പോകാമെന്ന് കരുതിയാൽ പോക്കറ്റ് പൊള്ളും. 10000 രൂപയാണ് ഉത്തർപ്രദേശ് ട്രാൻസ്പോർട് കോർപ്പറേഷൻ കാറുകളിൽ നിശ്ചയിച്ചിരിക്കുന്ന നിരക്ക്.

ഇത് ഒരു ഭാഗത്തേക്ക് മാത്രമുള്ളതാണ്. ഏറ്രവും ചെറിയ വിലയാണിത്. എസ് യു വി മോഡൽ വണ്ടിയാണെങ്കിൽ 12000 നൽകേണ്ടി വരും. 250 കിലോമീറ്ററിനധികമാണ് പോകുന്നതെങ്കിലോ കിലോമീറ്ററിന് 40 രൂപ അധികം നൽകണം. എസ്.യു.വികളിൽ 50 രൂപ വീതവും വേണം.

സാധാരണ ബസിൽ 26 യാത്രക്കാരുമായി യാത്രയാകാം. എന്നാൽ ചാർജ്ജ് 100 കിലോമീറ്ററിന് 1000 രൂപയാണ്. എസി ബസാണെങ്കിൽ 1320 രൂപ വേണം. നൂറ് കിലോമീറ്ററിന് അധികമായാൽ ഇരട്ടി ചാർജ്ജ് നൽകണം. വന്ദേ ഭാരത് മിഷനിൽ ഡൽഹിയിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലേക്ക് യാത്ര ചെയ്യേണ്ടവർക്കാണ് ഈ നിരക്ക് നൽകേണ്ടി വരിക. ഇവർക്ക് കൊവിഡ് ബാധയില്ലെന്നും തെളിയിക്കണം.