കാബൂൾ: തെക്കുകിഴക്കൻ അഫ്‍ഗാനിസ്ഥാനിലെ ഗാർഡെസ് സിറ്റിയിലെ സൈനിക കോടതിക്ക് സമീപം ഇന്നലെ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 15 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് സ്‍ഫോടകവസ്‍തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ അനുകൂല ഹഖാനി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിക് ആര്യാൻ ആരോപിച്ചു. ഹാഖാനി ഗ്രൂപ്പിന് താലിബാനുമായും പാകിസ്ഥാനിലെ ലഷ്‍കറെ തൊയ്ബെ ഭീകരസംഘവുമായും ബന്ധമുണ്ട്. എന്നാൽ ഇവർ അപൂർവമായി മാത്രമെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാറുള്ളൂ.