ന്യൂഡൽഹി: വായ്പ കുടിശിക പൂർണമായി തിരിച്ചടച്ചാൽ തനിക്കെതിരായ കേസ് കേന്ദ്രം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ മദ്യവ്യവസായി വിജയ് മല്യ.
‘‘കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച സർക്കാരിന് അഭിനന്ദനം. അവർക്ക് ആവശ്യമുള്ളത്ര കറൻസി അടിക്കാൻ കഴിയും. എന്നാൽ എസ്.ബി.ഐയിൽ നിന്നെടുത്ത വായ്പ നൂറുശതമാനവും തിരിച്ചടക്കുമെന്ന എന്നെപോലുള്ളവരുടെ വാഗ്ദാനം നിരന്തരം നിരസിക്കേണ്ട ആവശ്യമുണ്ടോ? നിരുപാധികം എന്റെ പണം സ്വീകരിക്കുക. എന്നിട്ട് എനിക്കെതിരായ കേസ് പിൻവലിക്കുക’’- മല്യ ട്വീറ്റ് ചെയ്തു.