ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായ്‌കുവിനെ വധിച്ചതിന് പിന്നാലെ രാജ്യത്തിന് ഭീഷണിയായ 10 ഭീകരരുടെ പട്ടിക തയ്യാറാക്കി ഇന്ത്യൻ സൈന്യം.
ഹിസ്ബുൾ മുജാഹിദീന്റെ പുതിയ കമാൻഡർ ഡോ. സൈഫുള്ള ഗാസി ഹൈദർ (ഡോക്ടർ സാഹിബ്), അഷ്റഫ് മൗലവി എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്റഫ് ഖാൻ എന്ന മൻസൂറുൽ ഇസ്ലാം, ജുനൈദ് സെഹ്റായ്, തുറാബി മൗലവി എന്നറിയപ്പെടുന്ന മോം അബ്ബാസ് ഷെയ്ക്ക് എന്നിവരാണ് ഹിറ്റ്ലിസ്റ്റിലെ പ്രധാന ഭീകരർ. സാഹിദ് സർഗർ (ജയ്ഷെ മുഹമ്മദ്), ഷകൂർ (ലഷ്‌കറെ ത്വയ്ബ), ഫൈസൽ ഭായ് (ജയ്ഷെ മുഹമ്മദ്), ഷെറാസ് അൽ ലോൺ, സലീം പരായ് (ജയ്ഷെ മുഹമ്മദ്), ഉവൈസ് മല്ലിക് (ലഷ്‌കറെ ത്വയ്ബ) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. ഏപ്രിലിൽ മാത്രം 28 ഭീകരരെയാണ് അതിർത്തിയിൽ സൈന്യം വധിച്ചത്. 2019ൽ 152 ഭീകരരാണ് ജമ്മു - കാശ്മീരിൽ കൊല്ലപ്പെട്ടത്. 2018ൽ ഇത് 215 ആയിരുന്നു.