ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ തയാറായ ഗർഭിണികളുടെ ലിസ്റ്റ് എടുത്താൽ അവരെ കൊണ്ടുവരാൻ പ്രത്യേക ഫ്ലൈറ്റുകൾ ഏർപ്പെടുത്താൻ വന്ദേ ഭാരത് മിഷൻ തുടക്കം കുറിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇനി സീറ്റുകൾ മൊത്തം തികയില്ലെങ്കിൽ അവരുടെ കൂടെ യാത്ര ചെയ്യാൻ കുടുംബത്തെ കൂടെ അനുവദിക്കുകയാണെങ്കിൽ സൗകര്യപ്രദമാണ്. ഇത്തരം കരുതലോടെയുള്ള നീക്കങ്ങൾ പ്രതീക്ഷിക്കുന്നു.
ഗർഭിണികളെ മുഴുവൻ കൊണ്ടുവരാൻ പ്രത്യേക ഫ്ലൈറ്റുകൾ ദിവസേന ഏർപ്പെടുത്തി മാനസിക പിരിമുറുക്കം കുറയ്ക്കാൻ വേണ്ട സുരക്ഷിത യാത്ര വന്ദേ ഭാരത് മിഷൻ ദൗത്യമായി ഏറ്റെടുക്കും എന്ന് കരുതുന്നു. ഗർഭിണികൾക്ക് പ്രത്യേക ലിസ്റ്റ് ക്രമീകരിച്ചു അവസാന നിമിഷം യാത്ര ചെയ്യാൻ പറ്റാതെ വരുന്നവരുടെ ഒഴിവിലേക്ക് പരിഗണിക്കാനും വേണ്ട ശ്രദ്ധ ഉണ്ടാകണം. ഗർഭിണികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരുമിച്ചു പ്രത്യേകമായി ഫ്ലൈറ്റുകൾ ഏർപ്പെടുത്താൻ പ്രായോഗിക, സാങ്കേതിക ബുദ്ധിമുട്ടുകൾ ഉയർന്നാൽ മുൻഗണന ലിസ്റ്റുമായി കൂട്ടിക്കുഴയ്ക്കാതെ ഘട്ടം ഘട്ടം ആയി മാറ്റിവെക്കാതെ ഗർഭിണികളെ തുടക്കത്തിൽ ഏർപ്പെടുത്തുന്ന ഫ്ലൈറ്റുകളിൽ പരമാവധി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സംസ്ഥാനങ്ങൾ ഏകോപനത്തോടെ സമവായത്തിന്റെ പാതയിൽ എത്തട്ടെ.
സുനിൽ തോമസ്,
റാന്നി.