തിരുവനന്തപുരം: ഖാദിബോർഡ് നിർമ്മിച്ച ഒരു ലക്ഷം മാസ്‌കുകളുടെ വിതരണോദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ആരോഗ്യ പ്രവർത്തകർക്കുള്ള മാസ്‌കുകൾ ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രേമലത,മാദ്ധ്യമ പ്രവർത്തകർക്കുള്ള മാസ്‌ക് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർ ഏറ്രുവാങ്ങി.ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാജോർജ്ജ്,സെക്രട്ടറി ഡോ. കെ.എ.രതീഷ്,ഡയറക്ടർ കെ.എസ്. പ്രദീപ്കുമാർ,മാർക്കറ്റിംഗ് ഓഫീസർ പി.എൻ.അജയകുമാർ എന്നിവർ പങ്കെടുത്തു.