വാഷിംഗ്ടൺ: പ്രശസ്ത മോഡലും ബോളിവുഡ് നടനുമായ സായി ഗുണ്ടേവാർ (42) അന്തരിച്ചു. അർബുദം ബാധിച്ച് ഒരു വർഷത്തോളമായി ലോസ്ആഞ്ചലസിൽ ചികിത്സയിലായിരുന്നു. എം.ടി.വിയിലെ സ്പ്‌ളിറ്റ്സ്‌വില്ല, സ്റ്റാർ പ്ലസിലെ സർവൈവർ എന്നീ പരിപടികളിലൂടെയാണ് സായി പ്രശസ്തനായത്. പിന്നീട് മോഡലിംഗ് രംഗത്ത് ശ്രദ്ധേയനായി. പികെ, റോക്ക് ഓൺ, ഡേവിഡ്, ഐ മേ ഔർ മേം, ബസാർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.