besiktas

ഇസ്താംബുൾ : തുർക്കി ഫുട്ബാൾ ക്ളബ് ബെസിക്താസിന്റെ എട്ട് സ്റ്റാഫുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശീലനം പുനരാരംഭിക്കുന്നതിന് മുന്നോ‌ടിയായി നടത്തിയ പരിശോധനയിലാണ് ഇവർ പോസിറ്റീവായത്. ജൂൺ 12ന് തുർക്കി ലീഗ് വീണ്ടും തുടങ്ങുമെന്നാണ് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചിരിക്കുന്നത്.