ന്യൂഡൽഹി : ഒളിമ്പിക് മെഡലിസ്റ്റും രാജ്യസഭാ എം.പിയുമായ വിനതാ ബോക്സിംഗ് ഇതിഹാസം എം.സി മേരികോമിന്റെ മകന്റെ ജന്മദിനത്തിന് അപ്രതീക്ഷിതമായി കേക്കുമുറിക്കൽ സംഘടിപ്പിച്ച് ഡൽഹി പൊലീസ്. മേരികോമിന്റെ ഇളയമകൻ പ്രിൻസ് കോമിന്റെ ജന്മദിനമായ ഇന്നലെയാണ് സർപ്രൈസ് കേക്കെത്തിയത്.തുഗ്ലക്ക് റോഡ് സ്റ്റേഷന് അടുത്താണ് മേരികോം താമസിക്കുന്നത്. രാവിലെ കേക്കുമായി എത്തിയ പൊലീസുകാർ സാമൂഹ്യ അകലം പാലിച്ചാണ് കേക്കുമുറിക്കൽ നടത്തിയത്.