dead-body

ഗാന്ധിനഗർ: കൊവിഡ് സംശയിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ശിവപൂജനാണ് (25) മരിച്ചത്. പത്തനംതിട്ട ഇലന്തൂരിൽ ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയാണ്. പനിയും ചുമയും മൂലം കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം ചികിൽസ തേടിയത്. സ്ഥിതി ഗുരുതരമായതോടെ കഴിഞ്ഞ ദിവസം രാത്രി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ഇന്നലെ പുലർച്ചയോടെ മരിച്ചു.