കോഴിക്കോട്: ഡൽഹിയിൽ നിന്നും ആയിരത്തിലധികം പേരുമായി യാത്ര തിരിച്ച ആദ്യ ട്രെയിൻ കോഴിക്കോട് എത്തി. രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ആണ് ഇന്ന് രാത്രി 10 മണിക്ക് കോഴിക്കോട്ട് എത്തിയത്. 243 യാത്രക്കാർ കോഴിക്കോട്ട് ഇറങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച പുലർച്ചെ 1.40ന് എറണാകുളം സൗത്ത് ജംക്‌ഷനിലും 5.25നു തിരുവനന്തപുരത്തും എത്തിച്ചേരും. ഒരു എ.സി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരുണ്ടെന്നാണ് വിവരം.
കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്തേക്കോ എറണാകുളത്തേക്കോ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യാൻ കഴിയും. എറണാകുളം ജംക്ഷനിൽ നിന്നു സീറ്റിന്റെ ലഭ്യത അനുസരിച്ച് യാത്ര ചെയ്യാമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.