covid
COVID

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ 80,000 കടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ കൊവിഡ് കേസുകൾ പ്രകാരമാണിത്.

കേന്ദ്രആരോഗ്യമന്ത്രാലയത്തിൻറെ കണക്കുപ്രകാരം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 78003 ആണ്. ഇതുവരെ 26235 പേർക്ക് രോഗം ഭേദമായി.

രോഗമുക്തി നിരക്ക് 33.6 ശതമാനം.കഴിഞ്ഞ 24 മണിക്കൂറിനിടെ 3722 പുതിയ കൊവിഡ് കേസുകളും 134 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 2549 ആയി ഉയർന്നു. കൊവിഡ് പരിശോധന 20 ലക്ഷം കടന്നു. കൊവിഡ് കേസുകളുടെ ഇരട്ടിയാകൽ നിരക്ക് 13.9 ദിവസമായതായി കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. 14 സംസ്ഥാന,കേന്ദ്രഭരണപ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് രോഗികളില്ലെന്നും അദ്ദേഹം അറിയിച്ചു.

 ഡൽഹിയിൽ 24 മണിക്കൂറിനടെ 472 പുതിയ കൊവിഡ് രോഗികൾ. ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത റെക്കാർഡ് കേസാണിത്. 9 പേർ കൂടി മരിച്ചു.

ഡൽഹി സെക്രട്ടറിയേറ്റിലെ ഡ്രൈവർക്ക് കൊവിഡ്. ആരോഗ്യവകുപ്പിലെ ഡ്രൈവറായ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരുടെ കൊവിഡില്ല. രോഹിണി ജയിലിലെ 28കാരനായ തടവുകാരന് കൊവിഡ്.

തമിഴ്‌നാട്ടിൽ 447 പുതിയ കൊവിഡ് കേസുകൾ. രണ്ടുമരണവും. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9664. ചെന്നൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ 27കാരന് കൊവിഡ്.

ധാരാവിയിൽ 33 പുതിയ കേസുകൾ. 9 മരണവും.
മുംബയിൽ ഒരു എ.എസ്.ഐ ഉൾപ്പെടെ രണ്ടുപൊലീസുകാർ കൊവിഡ് ബാധിച്ച് മരിച്ചു

വിമാനയാത്രക്കാർക്ക് 350 മില്ലി ഹാൻഡ് സാനിറ്റെസൈർ കൈയിൽ വയ്ക്കാൻ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അനുമതി നൽകി.

ഐ.ടി.ബി.പിയിലെ 12 ജവാൻമാർക്കൂ കൂടി കൊവിഡ്. 12 പേർക്ക് രോഗമുക്തി.
ഡൽഹിയിൽ മൂന്ന് സി.ആർ.പി.എഫുകാർക്ക് കൂടി കൊവിഡ്. ആകെ 254.