സ്ഥായിയായ വൃക്ക സ്തംഭനത്തിൽ 45 ശതമാനത്തിന്റെയും തുടക്കം പ്രമേഹത്തിൽ നിന്നാണ്.' പ്രമേഹരോഗി ആഹാരത്തിൽ കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവ് നിയന്ത്രിക്കണം. എല്ലാ വർഷവും രക്തവും മൂത്രവും പരിശോധിച്ച് മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പു വരുത്തണം. രക്തത്തിൽ ക്രിയാറ്റിനിന്റെ അളവും തിട്ടപ്പെടുത്തണം.
വൃക്കരോഗത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമായി രക്തസമ്മർദ്ദത്തെ കാണുന്നുണ്ട്. രക്തസമ്മർദ്ദമുള്ളവർ മരുന്നിന്റെ ഉപയോഗത്തിലൂടെ രോഗം നിയന്ത്രിക്കണം. രക്തസമ്മർദ്ദം കുറഞ്ഞാൽ ഉടൻ മരുന്ന് നിറുത്തുന്നവരുണ്ട്. ഇത് അപകടമാണെന്ന കാര്യം മറക്കരുത്. രക്തസമ്മർദ്ദമുണ്ടെങ്കിൽ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണം . മൂത്രപരിശോധനയും രക്തപരിശോധനയും നടത്തി ക്രിയാറ്റിനിന്റെയും പ്രോട്ടീന്റെയും അളവ് തിട്ടപ്പെടുത്തണം. രക്തസമ്മർദ്ദവും പ്രമേഹവും ഉള്ളവർ ചികിത്സ തേടാതിരിക്കരുത്. 40 വയസിന് മുകളിലുള്ളവർ വർഷത്തിൽ ഒരു പ്രാവശ്യം രക്തവും മൂത്രവും പരിശോധിക്കുക. പൂർണമായും ആരോഗ്യവാനായ ആളാണെങ്കിലും രക്തസമ്മർദ്ദം 130/80 ൽ താഴെ നിറുത്തണം