മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മനസ് ചഞ്ചലമാകും. പ്രവർത്തനങ്ങളിൽ തടസം. കഠിനാദ്ധ്വാനം വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
നിരീക്ഷണങ്ങളിൽ വിജയം. നിരവധി കാര്യങ്ങൾ ഏറ്റെടുക്കും. നിരാശയെ അതിജീവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ജീവിതപങ്കാളിയുടെ സഹകരണം. അത്യാഗ്രഹങ്ങൾ ഒഴിവാക്കും. പ്രവർത്തനങ്ങൾ ഉപേക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സംയുക്ത സംരംഭങ്ങൾ ഒഴിവാക്കും. ചുമതലകൾ മാറ്റിവയ്ക്കും. ആവശ്യങ്ങൾ പരിഗണിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) നിലവാരം വർദ്ധിക്കും. ഉപരി പഠനത്തിന് താമസം. അഹോരാത്രം പ്രവർത്തിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വ്യാപാര മേഖലയിൽ മാന്ദ്യം.ഉദ്യോഗം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ല, ചെലവിനങ്ങളിൽ നിയന്ത്രണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സുദീർഘമായ ചർച്ചകൾ. ദുർവാശി ഉപേക്ഷിക്കും. വ്യക്തമായ തീരുമാനങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. പൂർണ വിശ്രമം വേണ്ടിവരും. കീഴ്വഴക്കം മാനിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. ചില നഷ്ടങ്ങൾ സംഭവിക്കും. കാരണവന്മാരുടെ അനുഗ്രഹം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കാര്യങ്ങൾ അനുകൂലമാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ആത്മാർത്ഥമായ ചർച്ചകൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
യാത്രകൾ മാറ്റിവയ്ക്കും. അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. പരിമിതികൾക്കനുസരിച്ച് ജീവിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മനിയന്ത്രണം കൊണ്ടുവരും. കാര്യങ്ങളിൽ ശ്രദ്ധ. പ്രവർത്തനക്ഷമത വർദ്ധിക്കും.