തിരുവനന്തപുരം: ഡൽഹിയിൽ നിന്നുള്ള സ്‌പെഷൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. യാത്രക്കാരിൽ കോഴിക്കോട് ഇറങ്ങിയ ആറുപേരിലും, തിരുവനന്തപുരം ഇറങ്ങിയ ഒരാളിലും കൊവിഡ് ലക്ഷണങ്ങൾ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാനൂറോളം യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്.
ഡൽഹിയിൽ നിന്നും ആയിരത്തിലധികം പേരുമായി യാത്ര തിരിച്ച രാജധാനി സൂപ്പർ ഫാസ്റ്റ് സ്‌പെഷൽ ട്രെയിൻ ഇന്ന് പുലർച്ചെയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഇന്നലെ രാത്രി 10 മണിക്ക് കോഴിക്കോട്ട് എത്തി. 243 യാത്രക്കാർ കോഴിക്കോട്ട് ഇറങ്ങിയതായാണ് സൂചന.
ഒരു എ.സി ഫസ്റ്റ് ക്ലാസ്, അഞ്ച് സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരുണ്ടെന്നാണ് വിവരം.യാത്രക്കാർക്കുവേണ്ടി കർശന പരിശോധനയായിരുന്നു എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഒരുക്കിയിരുന്നത്.