uae-cov

ദുബായ്:- കൊവിഡ് രോഗബാധയെ തുടർന്നുള്ള പ്രതിസന്ധിയിൽ സ്വദേശത്തേക്ക് മടങ്ങുന്ന പാകിസ്ഥാൻ പൗരന്മാർക്ക് യു.എ.ഇയിൽ അടിയന്തിര കൊവിഡ് പരിശോധന നടത്തും. ദുബായ് ആരോഗ്യവകുപ്പ് അധികൃതരാണ് പരിശോധന നടത്തുക എന്ന് ദുബായിയിലെ പാക് കൊൺസുലേറ്റ് ജനറൽ അറിയിച്ചു.

ഇന്നുമുതൽ 21 വരെ ഏഴോളം ഫ്ളൈറ്റുകളാണ് ദുബായ് വിമാനത്താവളത്തിൽ നിന്ന് പാകിസ്ഥാനിലേക്ക് പോകുക. നിലവിൽ 5883 പേരെ ഇങ്ങനെ തിരികെയെത്തിച്ച് കഴിഞ്ഞു. 63000ത്തോളം പാകിസ്ഥാൻ പൗരന്മാരാണ് നാട്ടിലേക്ക് മടങ്ങാൻ നിലവിൽ രജിസ്ട്രർ ചെയ്തിരിക്കുന്നതെന്ന് പാക് കൊൺസുലേറ്റ് ജനറൽ അഹ്മദ് അംജദ് അലി അറിയിച്ചു.